മഞ്ചേശ്വരം (www.evisionnews.in): ദേശീയ പാതയില്‍ ചെക്ക് പോസ്റ്റിന് സമീപം ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടം. അപകടത്തില്‍ ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. ടാങ്കര്‍ ലോറിയില്‍ നിന്നും ഗ്യാസ് പുറത്തേക്ക് ചോരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുത്തതിനാല്‍ വന്‍ദുരന്തം വഴിമാറിപ്പോയത്. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.
Post a Comment
0 Comments