Type Here to Get Search Results !

Bottom Ad

സോമാലിയന്‍ ജനതക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ലക്ഷം ദിര്‍ഹമിന്റെ സംഭാവന


അബുദാബി: ദുരിതമനുഭവിക്കുന്ന സോമാലിയന്‍ ജനതക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ലക്ഷം ദിര്‍ഹമിന്റെ സംഭാവന.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന റംസാന്‍ പ്രഭാഷണ വേദിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രസിഡണ്ട് പി ബാവ ഹാജി യുഎ ഇ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സോമാലിയന്‍ ഫണ്ടിലേക്ക് റെഡ് ക്രസന്റ് സൊസൈറ്റി മാനേജര്‍ മുഹമ്മദ് അല്‍ റുമൈഥിക്ക് ഒരു ലക്ഷം ദിര്‍ഹമിന്റെ ചെക്ക് കൈമാറിയത്.

പട്ടിണിയും, സംഘര്‍ഷവും കൊള്ളയും, ഉള്‍പ്പെടെ ആഭ്യന്തര കലാപം നടക്കുന്ന സോമാലിയന്‍ രാജ്യത്ത് കുഞ്ഞു കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണി മൂലം നരകജീവിതം അനുഭവിക്കുന്ന കരളലയിപ്പിക്കുന്ന കാഴ്ച്ചയെ തുടര്‍ന്നാണ് തുടര്‍ന്നാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ വലിയ തുകയുടെ സഹായ ആശ്വാസവുമായി രംഗത്തെത്തിയത്.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം പി അബ്ദുസ്സമദ് സമദാനി, മുന്‍ എം എല്‍ എ സി മോയിന്‍ കുട്ടി ഉള്‍പ്പെടെ നിരവധി പ്രമുഖരും ഇസ്ലാമിക് സെന്റര്‍, കെ എം സി സി, സുന്നി സെന്റര്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ചടങ്ങില്‍ സാക്ഷ്യം വഹിച്ചു.. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ കരപ്പാത്ത് സ്വാഗതവും ട്രഷര്‍ സലാം ഒഴൂര്‍ നന്ദിയും പറഞ്ഞു..

Tags

Post a Comment

0 Comments

Top Post Ad

Below Post Ad