ചെര്‍ക്കള: (www.evisionnews.in) കേരളത്തെയും കര്‍ണ്ണാടകയെയും ബന്ധിപ്പിക്കുന്ന ചെര്‍ക്കള-കല്ലട്ക്ക റോഡ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതയായി പ്രഖ്യാപിച്ചെങ്കിലും ദുരിതം അവസാനിക്കുന്നില്ല.
ദേശീയപാതയായതോടെ റോഡ് നവീകരണം നടക്കുമെന്ന പ്രതീക്ഷയിലാലിരുന്നു നാട്ടുകാര്‍. എന്നാല്‍ റോഡിന്ററെ അറ്റകുറ്റ പണി ഏറ്റെടുക്കാന്‍ ആളില്ലാത്ത സ്ഥിതിയിലാണ്.കാലവർഷം എത്തിയതോടെ ചെര്‍ക്കള – കല്ലടുക്ക റോഡ് തകര്‍ന്ന് തരിപ്പണമായി
2016 – 17 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ചെര്‍ക്കള മുതല്‍ അതിര്‍ത്തി പ്രദേശമായ അഡ്യനഡുക്കവരെയുള്ള റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിനായി 30കോടി രൂപ വകയിരുത്തിയിരുന്നു
എന്നാല്‍ വര്‍ഷം ഒന്ന് പിന്നിട്ടിട്ടും തുടര്‍ പ്രവര്‍ത്തനം നടന്നില്ല. ഇതേ തുടര്‍ന്ന് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരവും തുടര്‍ന്ന് സെക്രട്ടേറിയേറ്റിന് മുന്നില്‍ കരച്ചില്‍ സമരവും നടത്തിയിരുന്നു.
മഞ്ചേശ്വരം മണ്ടലത്തിലെ ഉക്കിനടുക്കയില്‍ നിന്ന് അടുക്കസ്ഥലവരെ 10 കി.മീ.ന് പൊതുമരാമത്ത് അനുവദി ച്ച 17 ലക്ഷം രൂപ ചെലവാക്കി കുഴികള്‍ അടച്ച് യോഗ്യമാക്കി. എന്നാല്‍ കാസറഗോഡ് മണ്ടലത്തിലെ ചെര്‍ക്കളയില്‍ നിന്ന് ഉക്കനട്ക്കവരെയുള്ള ബാക്കി ഭാഗം ദുരിത കടലായി നില്‍ക്കുന്നത്. 19 കി.മീ. ദൂരമുള്ള ബാക്കി ഭാഗത്തിന്‍ അറ്റകുറ്റ പണി നടത്താന്‍ 24 ലക്ഷം രൂപ പൊതുമരാമത്ത് നീക്കിവെച്ചെങ്കിലും ടെണ്ടര്‍ ഏറ്റടുക്കാൻ ആരും തയ്യറായില്ല
നാല് തവണ ടെണ്ടര്‍ വിളിച്ചതായി ബദിയടുക്ക പൊതുമരാമത്ത് ഓഫീസ് അധികൃതര്‍ പറഞ്ഞു. എടനീര്‍, ബീജന്തടുക്ക, കാടമനെ, പള്ളത്തടുക്ക, ഉക്കിനടുക്ക ഭാഗങ്ങളില്‍ റോഡ് തോടായി മഴവെള്ളം തളംകെട്ടി നില്‍ക്കുന്നു. മഴയ്ക്ക് മുമ്പ് നാട്ടുക്കാര്‍ മണ്ണിട്ട് കുഴി നിവര്‍ത്തിയ ഭാഗം ചളികുളമായി കാല്‍നട യാത്രക്കാര്‍ക്ക് പോലും നടന്ന് പോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കര്‍ണാടക ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സ് ഉള്‍പ്പടെ നൂറിലേറെ ബസ്സുകളും ദിനംപ്രതി ആയിരകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്ന് പോകുന്ന ദേശിയ പാതയാണ് ഈ ദുരിതാവസ്ഥയില്‍ നില്‍ക്കുന്നത്. ഈ സര്‍ക്കാര്‍ ആദ്യ ബജറ്റിൽ റോഡിനായി 30 കോടി രൂപയാണ് നീക്കി വെച്ചത്. എന്നാല്‍ ഉക്കിനടുക്ക മുതല്‍ 10 കി.മീ. ദൂരെ അഡ്ക്കസ്ഥല വരെ ഇന്‍വെസ്റ്റിഗേഷന്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പൊതുമരാമത്തിന്കത്ത് നല്‍കിയെങ്കിലും ബാക്കിയുള്ള 19 കി.മീ. ഇന്‍വെസ്റ്റിഗേഷന്‍ നടപടി പോലും നടന്നില്ല. കാസറഗോഡ് മണ്ടലത്തില്‍പ്പെടുന്ന സ്ഥലത്തേക്ക് 24 ലക്ഷം രൂപയും മഞ്ചേശ്വര മണ്ടലം ഭാഗത്തേക്ക് 17 ലക്ഷം രൂപയുമാണ് അറ്റകുറ്റ പണിക്കായി അനുവദിച്ചത്. ദുരിതമവസാനിപ്പിക്കണമെന്നാവിശ്യപെട്ടു നാട്ടുകാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ് .
Post a Comment
0 Comments