കാഞ്ഞങ്ങാട്: (www.evisionnews.in) മാങ്ങ പറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞ് വീണ് പരിക്കേറ്റ 48 കാരന്‍ ചികിത്സ കിട്ടാതെ 20 മണിക്കൂറിന് ശേഷം മാവിനടിയില്‍ തന്നെ ദാരുണമായി മരിച്ചു. ആരും തിരിഞ്ഞുനോക്കാതെ ഒരു ദിവസം മുഴുവന്‍ മാവിന്‍ ചുവട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന രാജപുരം പൂടങ്കല്ല് മാണിക്കല്ല് കോളനിയിലെ പാല(48)ആണ് മരണപ്പെട്ടത്.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്കാണ് മാങ്ങ പറിക്കുന്നതിനിടയില്‍ കൊമ്പൊടിഞ്ഞ് പാല താഴെ വീണത്. പലരും വന്നു നോക്കി മടങ്ങിപ്പോവുകയായിരുന്നു. അവിവാഹിതനായ പാലയെ പരിപാലിക്കാനോ ആസ്പത്രിയില്‍ എത്തിക്കാനോ ആരും വന്നില്ല. ജ്യേഷ്ഠന്റെ മകള്‍ പുഷ്പ(28) വിവരമറിഞ്ഞ് ഓടിയെത്തി എഴുന്നേല്‍പ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. കോളനിയിലെ പലരേയും ചെന്ന് വിളിച്ചു. ആരും തിരിഞ്ഞുനോക്കിയില്ല. വന്നവര്‍ കാഴ്ചക്കാരായി നിന്നു. മാവില്‍ നിന്ന് വീണതാണെന്നും എഴുന്നേല്‍ക്കാന്‍ വയ്യെന്നും പാല വന്നവരോടൊക്കെ പറഞ്ഞിരുന്നു. പുഷ്പ കുടിക്കാന്‍ വെള്ളം നല്‍കി. ബുധനാഴ്ച രാവിലെ വീണ്ടും പുഷപ എത്തി. അവശ നിലയിലായിരുന്നു പാല. 11 മണിക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ വീണ്ടും ചെന്ന് കണ്ടു. അപ്പോഴും ഏറെ അവശനായിരുന്നു. കടയില്‍ നിന്നും മടങ്ങും നേരമാണ് മരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് രാജപുരം എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍ എത്തി അവിടെ വെച്ച് തന്നെ ഇന്‍ക്വസ്റ്റ് ചെയ്തു. തുടര്‍ന്ന് മൃതദേഹം പരിശോധന പൂര്‍ത്തിയാക്കി ജില്ലാ ആസ്പത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. രാജപുരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പാലയുടെ സഹോദരങ്ങള്‍: നരമ്പന്‍, രാഘവന്‍, കുഞ്ഞിരാമന്‍.
Post a Comment
0 Comments