ന്യൂഡല്‍ഹി: (www.evisionnews.in) രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനം. ഈമാസം 16 മുതല്‍ ഈ രീതി രാജ്യവ്യാപകമായി നിലവില്‍ വരും. നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം ഈ പദ്ധതി നടപ്പാക്കിയിരുന്നു. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവില പുതുക്കുന്ന രീതിയാണ് രാജ്യത്ത് പിന്തുര്‍ന്നുവന്നിരുന്നത്. എന്നാല്‍ ആഗോള വിപണിയിലെല്ലാം എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് നിലവിലുള്ളത്.
ഇക്കഴിഞ്ഞ മേയ് ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് അഞ്ച് നഗരങ്ങളില്‍ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചത്. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂര്‍, ചണ്ഡീഗഢ്, ഉദയ്പൂര്‍ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്.
Post a Comment
0 Comments