കൊച്ചി : (www.evisionnews.in) പിഎഫ് പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവരില്‍നിന്നു മരണംവരെ പെന്‍ഷന്‍ തുക പിടിക്കുന്ന രീതി അവസാനിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. കമ്യൂട്ട് ചെയ്തവര്‍ക്ക് 15 വര്‍ഷത്തിനുശേഷം മുഴുവന്‍ പെന്‍ഷന്‍ നല്‍കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ ഡോ. വി.പി.ജോയി പറഞ്ഞു. പ്രോവിഡന്റ് ഫണ്ടിനെക്കുറിച്ചുള്ള മനോരമ ന്യൂസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പെന്‍ഷന്‍ കമ്യൂട്ട് ചെയ്തവര്‍ക്ക് കമ്യൂട്ടേഷന്‍ തുക പൂര്‍ണമായി പിടിച്ചുകഴിഞ്ഞാലും മരണംവരെ പെന്‍ഷന്‍തുക പിടിക്കുന്നതായിരുന്നു നിലവിലെ രീതി. ഇതുമാറ്റുന്ന കാര്യമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. അസംഘടിതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇപിഎഫ്ഒയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള നാലരക്കോടി അംഗങ്ങളാണ് നിലവില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലുള്ളത്. അനുകൂല തീരുമാനമുണ്ടായാല്‍ കോടിക്കണക്കിനു തൊഴിലാളികള്‍ക്കു ഗുണകരമാകും.
ഇപിഎഫ്ഒ നിശ്ചയിച്ചിരിക്കുന്ന 15,000 രൂപ പരിധി അടിസ്ഥാനമാക്കിയാണ് മിക്ക കമ്പനികളും പിഎഫിലേക്കുള്ള തുക പിടിക്കുന്നത്. എന്നാല്‍ മാറിയ കാലത്തിനനുസരിച്ച് ഈ പരിധി ആകെ ശമ്പളത്തിന്റെ നിശ്ചിത ശതമാനമാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചതായി കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മിഷണര്‍ പറഞ്ഞു
Post a Comment
0 Comments