കാസര്‍കോട്: (www.evisionnews.in) കെ.എം.സി.സി. ദുബൈ ജില്ലാ കമ്മിറ്റിജില്ലയിലെ പതിനഞ്ച് പൊതു കേന്ദ്രങ്ങളിലേക്ക് അനുവദിച്ച വാട്ടര്‍ കൂളറുകള്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സ്ഥാപിക്കും.
സിവില്‍ സ്റ്റേഷന്‍ (കലക്ട്രേറ്റ് ) സര്‍ക്കാര്‍ ആശുപത്രികള്‍, സ്‌കൂളുകള്‍,അനാഥമന്ദിരംതുടങ്ങിയസ്ഥലങ്ങളിലാണ് വാട്ടര്‍ കൂളറുകള്‍ സ്ഥാപിക്കുന്നത്.
പരിപാടിയുടെ ജില്ലാതല ഉല്‍ഘാടനം ജൂണ്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്ക് സിവില്‍ സ്റ്റേഷനില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു നിര്‍വ്വഹിക്കും. ചെര്‍ക്കള ഗവണ്‍മെന്റ്‌ഹൈസ്സ്‌കൂളിലേക്കുളള വാട്ടര്‍ കൂളര്‍ അന്നു തന്നെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബദുളള വിതരണം ചെയ്യും.
Post a Comment
0 Comments