ബന്തിയോട്: പെര്‍മുദയിലെ നായക്സ് ഹോട്ടലുടമ പെര്‍മുദെ പെട്രോള്‍ പമ്പിന് സമീപത്തെ രാധാകൃഷ്ണ നായകിന്റെ വീട് കുത്തിത്തുറന്ന് 17 പവന്‍ സ്വര്‍ണാഭരണവും 7000 രൂപയും കവര്‍ച്ച ചെയ്ത കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 13 വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഏതാനും വിരലടയാളങ്ങള്‍ നേരത്തെ കവര്‍ച്ചാ കേസില്‍ പ്രതികളായവരുടെതാണെന്ന് സംശയിക്കുന്നു. ഇത് അടിസ്ഥാനമാക്കി പരിശോധന നടന്നുവരികയാണ്.
ബുധനാഴ്ച വൈകിട്ട് 6നും രാത്രി 12നുമിടയിലാണ് കവര്‍ച്ച നടന്നത്. കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസനാണ് കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡ് പരിശോധനക്കെത്തിയെങ്കിലും മഴ കാരണം നായക്ക് മണം പിടിക്കാനായില്ല.
Post a Comment
0 Comments