കാസര്‍കോട്:(www.evisionnews.in)ചൂരിയിലെ അക്രമത്തിനിടെ യുവാവിനെ മര്‍ദ്ദിച്ചതിന് 10 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. കൃഷ്ണ ടാക്കീസിന് സമീപത്തെ സന്ദീപി(22)നെ മര്‍ദ്ദിച്ചതിന് കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. ചൂരിയിലെ ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിക്കാനെത്തിയ ചൂരിയിലെ അല്‍ത്താഫി(20)നെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ സന്ദീപ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അക്രമത്തിന് ശേഷം രണ്ട് പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനിടെയാണ് സന്ദീപിനെ ഒരു സംഘം മര്‍ദ്ദിച്ചത്. അല്‍ത്താഫിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിന് സന്ദീപിനെയും കൃഷ്ണ ടാക്കീസിന് സമീപത്തെ ശ്രീജിത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തിങ്കളാഴ്ച രാത്രിയാണ് ചൂരിയില്‍ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
keywords-kasaragod-choori-case against
keywords-kasaragod-choori-case against
Post a Comment
0 Comments