Type Here to Get Search Results !

Bottom Ad

യൂത്ത് മാര്‍ച്ചിന് കുടിവെള്ള കൂടൊരുക്കി യൂത്ത് ലീഗ്


( sub - ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഉദ്ഘാടന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മധുര പാനീയം വിതരണം ചെയ്യ്തു )

ബദിയടുക്ക : (www.evisionnews.in) യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഉദ്ഘാടന പരിപാടിയില്‍ മുസ്ലിം യൂത്ത് ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ മധുര പാനീയമൊരുക്കി വിതരണം ചെയ്തു. വേനല്‍ ചൂട് വകവെക്കാതെ ജില്ലയിലെ വിവധ ഭാഗങ്ങളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകര്‍ക്ക് ദാഹ ശമിനി നല്‍കിയത് ആശ്വാസമായി. യുത്ത് ലീഗ് പ്രവര്‍ത്തകരെ സംസ്ഥാന നേതാക്കള്‍ പ്രത്യേകം പ്രശംസിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി അബ്ദുല്ല ചാലക്കര, ബദിയടുക്ക വാര്‍ഡ് സെക്രട്ടറി ഹനീഫ് കന്യാന, മുഹമ്മദ് പട്‌ള, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രഡ്‌സ്, പഞ്ചായത്ത് ഭാരവാഹികളായ അസീസ് പെരഡാല, ഹൈദര്‍ കുടുപ്പംകുഴി, ഇഖ്ബാല്‍ ഫുഡ്മാജിക്ക്, ഷഫീക്ക് കാര്‍ബാര്‍, റസ്സാക്ക് കുണ്ട്യപ്പാടി, ഖലീല്‍ എം ബി, സിയാദ് പെരഡാല, സിയാദ് പിലാങ്കട്ട തുടങ്ങിയവര്‍ നോതൃത്ത്വം നല്‍കി.





Post a Comment

0 Comments

Top Post Ad

Below Post Ad