പള്ളങ്കോട് (www.evisionnews.in): ജലസംരക്ഷണം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മയില്‍ വയനാട് പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലേക്കാണ് നമ്മുടെ നാട് നീങ്ങി കൊണ്ടിരിക്കുന്നത്. നമ്മള്‍ നിത്യജീവിതത്തില്‍ ജലം ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കുകയും നമ്മുടെ ജീവിത രീതികളില്‍ മാറ്റം വരുത്തുകയും വേണം. ഉപയോഗ ശൂന്യമായി കിടക്കുന്ന ജലാശയങ്ങള്‍ ശുചീകരിച്ച് ഉപയോഗപ്രധമാക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകള്‍ മുന്നിട്ടിറങ്ങണമെന്നും ആദ്ധഹം ആവശ്യപ്പെട്ടു. യൂത്ത് ഫോര്‍ എര്‍ത്ത് എന്ന പ്രമേയവുമായി യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജലസഭയുടെ ഉദുമ മണ്ഡലംതല ഉദ്ഘാടനം പളളങ്കോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് പി.എച്ച് ഹാരിസ് തൊട്ടി അധ്യക്ഷത വഹിച്ചു. ജൈവ വൈവിധ്യ കര്‍ഷക സംരക്ഷണ, വനമിത്ര അവാര്‍ഡ് ജേതാവ് ഷാഹുല്‍ ഹമീദിനെ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ ഉപഹാരം നല്‍കി ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു. ബഷീര്‍ പള്ളങ്കോട്, കെ.പി സിറാജുദ്ധീന്‍, അബ്ബാസ് കൊളച്ചപ്പ്, റഊഫ് ഉദുമ, ടി.ഡി ഹസന്‍ ബസിരി, നിസാര്‍ തങ്ങള്‍, മന്‍സൂര്‍ കൊറ്റുമ്പ, ഉസാം പള്ളങ്കോട്, സിദ്ധീഖ് ദേലംപാടി, ബദ്‌റുദ്ധീന്‍ പടുപ്പ്, എം.എ അബ്ദുല്‍ കാദര്‍, ഹമീദ് പള്ളങ്കോട്, കെ എ യൂസഫ് ഹാജി, അന്‍വര്‍ കോളിയടുക്കം, ഷരീഫ് മല്ലത്ത്, റംസീര്‍ പള്ളങ്കോട് അബൂബക്കര്‍ കടാങ്കോട്, പഞ്ചായത്ത് മെമ്പര്‍ ശുഐബ്, ഇബ്രാഹിം പള്ളങ്കോട്, സി.കെ സവാദ് പ്രസംഗിച്ചു.
Post a Comment
0 Comments