Type Here to Get Search Results !

Bottom Ad

പൊലീസിനു പറ്റുന്ന വീഴ്ച യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവര്‍ മൂലം: പിണറായി


തിരുവനന്തപുരം : (www.evisionnews.in) ചില കാര്യങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വീണ്ടും നിയമസഭയില്‍. കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ ഹാങ് ഓവറാണ് പൊലീസിന്റെ ഇപ്പോഴത്തെ വീഴ്ചകള്‍ക്കു കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ പൊലീസ് സേനയിലുണ്ടായി. ഭരണം മാറിയിട്ടും ഇതറിഞ്ഞിട്ടില്ലായെന്ന മട്ടിലാണ് ചിലരുടെ പ്രവര്‍ത്തനങ്ങള്‍. ഇതാണ് ഇപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. വീഴ്ചകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിട്ടുണ്ട്. വീഴ്ചവരുത്തുന്നവര്‍ക്ക് സംരക്ഷണമുണ്ടാകില്ല. 

ജനത്തോട് മോശമായി പെരുമാറരുതെന്ന് പൊലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ ഉപദേശകനാക്കിയതിനെ എന്തോ വലിയ കുഴപ്പമായി ചിലര്‍ പറയുന്നുണ്ട്. ഡിജിപി ആയിരുന്ന ഒരാള്‍ക്ക് ഉപദേശകനായിക്കൂടെയെന്നും മുഖ്യമന്ത്രി ചോദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad