Type Here to Get Search Results !

Bottom Ad

കേരള കോണ്‍ഗ്രസ് എം കാണിച്ചത് രാഷ്ട്രീയ വഞ്ചന: കോണ്‍ഗ്രസ്; പിന്നില്‍ കളിച്ചത് ജോസ് കെ മാണിയെന്ന് ഹസന്‍


കോട്ടയം: (www.evisionnews.in) ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കേരള കോണ്‍ഗ്രസ് എം കാണിച്ചത് രാഷ്ട്രീയ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. പിന്നില്‍ കളിച്ചത് ജോസ് കെ മാണിയാണെന്നും ഹസന്‍ ആരോപിച്ചു. സിപിഐഎം പിന്തുണയില്‍ അട്ടിമറി നീക്കത്തിലൂടെ കേരള കോണ്‍ഗ്രസ് ഭരണം പിടിച്ചതിന്റെ അമര്‍ഷത്തിലും ഞെട്ടലിലുമാണ് കോണ്‍ഗ്രസ്. ചതിയാണ് മാണിയുടെ പാര്‍ട്ടി കാണിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മുന്നണി ബന്ധത്തിലെ അവ്യക്തത നീങ്ങിയതില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

സിപിഐഎം മാണിക്ക് കൈകൊടുത്തെങ്കിലും സിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പിസി ജോര്‍ജ്ജിന്റെ ജനപക്ഷം വോട്ട് അസാധുവാക്കി. നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി സക്കറിയ കുതിരവേലി ജയിച്ചത്.

നേരത്തെ കോണ്‍ഗ്രസുമായി മാണി വിഭാഗം ധാരണയുണ്ടാക്കിയിരുന്നു. ഈ ധാരണ മറികടന്ന് അവസാന നിമിഷം കാലുവാരിയതാണെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. ഇതാണ് രാഷ്ട്രീയ വഞ്ചനയെന്ന് കെപിസിസി പ്രസിഡന്റ് തന്നെ മാണിയുടെ നീക്കത്തെ വിളിച്ചതിന് പിന്നില്‍. ഇനി മുന്നണിയുമായി ബന്ധപ്പെട്ട് മാണി വിഭാഗവുമായി യാതൊരു ചര്‍ച്ചയും വേണ്ടെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ ശക്തമായ അഭിപ്രായം.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad