Type Here to Get Search Results !

Bottom Ad

മൊഗ്രാല്‍ പുത്തൂരില്‍ കുളങ്ങള്‍ നശിക്കുന്നു; അധികൃതര്‍ക്ക് മൗനം


മൊഗ്രാല്‍ പുത്തൂര്‍ : (www.evisionnews.in) മൊഗ്രാല്‍ പുത്തൂരിലെ 6 പൊതുകുളങ്ങള്‍ സംരക്ഷിക്കപ്പടാതെ നശിക്കുന്നു, നാട് കടുത്ത വരള്‍ച്ച നേരിടുമ്പോഴാണ് ജലസ്രോതസ്സുകളായ പൊതു കുളങ്ങള്‍ക്ക് മരണ മണി മുഴങ്ങുന്നത്. പഞ്ചായത്ത് പരിധിയിലെ മൊഗര്‍ ചെന്നംകുളം, ബളളൂര്‍ തുര്‍ക്കന്‍മാര്‍ കുളം, കമ്പാര്‍ ബിലിയാല്‍ കുളം, മജല്‍, ചായിത്തോട്ടം, കല്ലങ്കൈഅരയാല്‍ എന്നീ കുളങ്ങളാണ് മണ്ണ് മൂടിയും മാലിന്യങ്ങള്‍ നിറഞ്ഞും നശിക്കുന്നത്, കുളങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. നീര്‍ത്തട വികസന പദ്ധതി, കേരള ലാന്റ് ഡവലപ്‌മെന്റ് കമ്മിറ്റിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കുളങ്ങള്‍ സംരക്ഷിക്കണമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എം മുനീര്‍ ഹാജി ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad