Type Here to Get Search Results !

Bottom Ad

സൈനികരുടെ മൃതദേഹങ്ങള്‍ പാക്ക് സൈന്യം വികൃതമാക്കി; തിരിച്ചടിക്കൊരുങ്ങി ഇന്ത്യ


ന്യൂഡല്‍ഹി : (www.evisionnews.in) ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തില്‍ രണ്ടു സൈനികര്‍ക്കു വീരമൃത്യു. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്‍മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്തു. പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി.

സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിനു പിന്നില്‍ പാക്ക് സൈന്യമാണെന്നാണ് ഇന്ത്യയുടെ നിലപാട്. രാവിലെ 8.30 ഓടെ പൂഞ്ച് ജില്ലയിലെ കൃഷ്ണഗാട്ടി സെക്ടറില്‍ നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബിഎസ്എഫ് പോസ്റ്റ് ലക്ഷ്യമിട്ടായിരുന്നു റോക്കറ്റുകള്‍ മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചുള്ള ആക്രമണം. അതിര്‍ത്തി രക്ഷാസേനയിലെ (ബിഎസ്എഫ്) ഒരു സൈനികനും മറ്റൊരു ജൂനിയര്‍ ഓഫിസറുമാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. മറ്റൊരു സൈനികനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

കശ്മീരിലെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പാക്ക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ പ്രസ്താവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ സേനയ്ക്കു നേരെ പാക്ക് സൈന്യം ആക്രമണം നടത്തിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad