Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥി ഐക്യനിര പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു - എം.എസ്.എഫ്


കാസര്‍കോട്: (www.evisionnews.in) കേരളത്തിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചു നടത്തിയ സമരങ്ങള്‍ പ്രതീക്ഷയും ആശാവഹമാണെന്ന് എം.എസ്.എഫ്.ജില്ലാ കമ്മിറ്റി അറിപ്രായപ്പെട്ടു. ജിഷ്ണു മുതല്‍ മര്‍ക്കസ് വരെയുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിദ്യാര്‍ഥികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. കേരളത്തിലെ ക്യാമ്പസുകളില്‍ രൂപം കൊണ്ടിടുന്ന മുല്ലപ്പൂ വിപ്ലവത്തെ യോഗം അഭിവാദ്യം ചെയ്തു. 

 എം.എസ്.എഫ്.ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ.ഹമീദ് സ്വാഗതം പറഞ്ഞു.സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ നിരീക്ഷകനുമായ ഫൈസല്‍ ചെറുകുന്ന് ,ഹാഷിം ബംബ്രാണി ,ഫായിസ് കവ്വായി, ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയ്യം, ഖാദര്‍ ആലൂര്‍ ,റമീസ് ആറങ്ങാടി., നഷാത്ത് പരവനടുക്കം ,അനസ് എതിര്‍ത്തോട്, സിദ്ദീഖ് മഞ്ചേശ്വരം, അസ്ഹറുദ്ദീന്‍ മണിയോടി, നവാസ് കുഞ്ചാര്‍, സവാദ് അംഗഡിമുഗര്‍, സാദിഖുല്‍ അമീന്‍ ,സഹദ് ബാങ്കോട്, റഫീഖ് വിദ്യാനഗര്‍, റംഷീദ് നമ്പ്യാര്‍ കൊച്ചി, ഗോള്‍ഡന്‍ അബ്ദുല്‍ റഹ്മാന്‍, സഹദ് അംഗഡി മു ഗര്‍, റഹിം പള്ളം, നവാസ് ചെമ്പരിക്ക, സലാം ബെളിഞ്ചം, റംഷീദ് തായമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad