Type Here to Get Search Results !

Bottom Ad

പൈവളിഗെയില്‍ കുടിവെള്ളക്ഷാമം രൂക്ഷം: വന്‍തുക മുടക്കി വാങ്ങിയ ടാങ്കുകള്‍ ഉപേക്ഷിച്ച നിലയില്‍


പൈവളിഗെ (www.evisionnews.in): കുടിവെള്ള വിതരണത്തിന് വന്‍തുക ചെലവഴിച്ചു വാങ്ങിക്കൂട്ടിയ ടാങ്കുകള്‍ ആര്‍ക്കും വേണ്ടാതെ പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ഉപേക്ഷിച്ചനിലയില്‍. പൈവളിഗെ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ഇതു പരിഹരിക്കാന്‍ പതിനായിരങ്ങള്‍ മുടക്കി ടാങ്കുകള്‍ വാങ്ങിയത്. ലോറികളില്‍ വെള്ളം എത്തിച്ച് സൂക്ഷിക്കാനും ആവശ്യാനുസരണം വിതരണം ചെയ്യാനുമാണ് പഞ്ചായത്ത് ചെലവില്‍ കൂറ്റന്‍ ടാങ്കുകള്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍ ടാങ്കുകള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഉപേക്ഷിച്ചിരിക്കുന്നത്. കടുത്ത വെയിലില്‍ ഇവ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇവയില്‍ ചിലത് വെള്ളം വിതരണം ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നു പറയുന്നുണ്ടെങ്കിലും വിതരണം നടക്കുന്നതെന്നറിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad