Type Here to Get Search Results !

Bottom Ad

വേക്കപ്പ് സമര്‍പ്പണം ലോഗോ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in): വെല്‍ഫയര്‍ അസോസിയേഷന്‍ കാസര്‍കോട് എക്സ്പാട്രിയേറ്റ്സിന്റെ 'സമര്‍പ്പണം പരിപാടിയുടെ ലോഗോ ചെയര്‍മാന്‍ അസീസ് അബ്ദുല്ല യുവസംരംഭകന്‍ മെഹ്ഫൂസ് എം.ഡിക്ക് നല്‍കി പ്രകാശനം ചെയ്തു. ബിഗ് ബസാര്‍ ബില്‍ഡിംഗിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സലാം കുന്നില്‍, യൂസുഫ് ഹൈദര്‍, ഉമ്മര്‍ ഹാജി ആലൂര്‍, മുനീര്‍ പൈക്ക, സ്‌കാനിയ ബെദിര, അഷ്റഫ് യേനപ്പോയ പ്രസംഗിച്ചു.

അതിര്‍ത്തി കാക്കുന്ന വീരജവാന്‍മാര്‍ക്കുള്ള ആദ്യ സമര്‍പ്പണം 'ഉള്ളം ത്രസിക്കുന്ന പാട്രിയോസം' 15ന് മൂവിമാക്സ് തിയേറ്റര്‍ കോംപ്ലക്സില്‍ ഉച്ചക്ക് രണ്ടു മണിക്ക് നടത്താന്‍ തീരുമാനിച്ചു. സിനിമാ സംവിധായകന്‍ മേജര്‍ രവി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ദേശസ്നേഹത്തിന്റെ കഥ പറയുന്ന സിനിമാ പ്രദര്‍ശനം നടക്കും. സ്വാഗത സംഘം ഭാരവാഹികള്‍: ടി.എ മുഹമ്മദ് കുഞ്ഞി തൈവളപ്പ് (ചെയര്‍), റഫീഖ് പി. ചെര്‍ക്കളം, മുനീര്‍ മുഗു, ഇര്‍ഷാദ് ആലൂര്‍ (വൈസ് ചെയര്‍), ഹമീദ് കാവില്‍ (ജന. കണ്‍), കെ.പി.എസ് വിദ്യാനഗര്‍, ടി.കെ ജലാലുദ്ദീന്‍ (ജോ. സെക്ര), എം.ഡി മഹ്ഫൂസ് (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad