Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ സൈന്യത്തിനെതിരായ കോടിയേരിയുടെ പ്രസ്താവന ഏറ്റെടുത്ത് പാക്ക് മാധ്യമം


ന്യൂഡല്‍ഹി: (www.evisionnews.in)  ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏറ്റെടുത്ത് പാക്ക് മാധ്യമങ്ങള്‍. പട്ടാളത്തിന് എതു സ്ത്രീയേയും മാനഭംഗപ്പെടുത്താമെന്നും നാലാള്‍ കൂടിയാല്‍ വെടിവച്ചുകൊല്ലാമെന്നും കേരളത്തിലെ കമ്യൂണിസ്റ്റ് നേതാവ് പ്രസംഗിച്ചെന്നാണ് ദി എക്‌സ്പ്രസ് ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ദേശീയ വാര്‍ത്താ ഏജന്‍സിയില്‍നിന്നാണ് കോടിയേരിയുടെ അഭിപ്രായപ്രകടനം പാക്ക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. കോടിയേരിയുടെ ചിത്രം സഹിതം വിശദമായും പ്രധാന്യത്തോടെയുമാണ് റിപ്പോര്‍ട്ട്. ഫെയ്‌സ്ബുക്കിലും മറ്റു സമൂഹമാധ്യമങ്ങളിലും ഈ റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ട്. ഇന്ത്യയെക്കുറിച്ചും പട്ടാളത്തെക്കുറിച്ചും സത്യസന്ധമായ അഭിപ്രായമാണ് കോടിയേരി നടത്തിയതെന്നു പ്രതികരിച്ചവരുമുണ്ട്.

കണ്ണൂരിലെ പ്രസംഗത്തിലാണ് കോടിയേരിയുടെ വിവാദ പരാമര്‍ശങ്ങളുണ്ടായത്. 'പട്ടാളത്തിന് ആരെയും എന്തും ചെയ്യാം. നാലാളില്‍ അധികം കൂടിയാല്‍ വെടിവച്ചു കൊല്ലാം. എതു സ്ത്രീകളെയും പിടിച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തും. ചോദിക്കാനും പറയാനും അവകാശമില്ല. അമിതാധികാരമുണ്ട്. ഇതാണു പട്ടാളനിയമം നടപ്പിലാക്കിയ എല്ലാ സ്ഥലത്തെയും അനുഭവം'- കോടിയേരി പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സേനയെ അപമാനിച്ചു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നുണപ്രചാരണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. കശ്മീരിലും നാഗാലാന്‍ഡിലും മണിപ്പുരിലും പ്രയോഗിക്കുന്ന പട്ടാളനിയമമായ 'അഫ്‌സ്പ' കേരളത്തിലും നടപ്പാക്കണമെന്ന് വാദിക്കുന്ന ആര്‍എസ്എസ് നിലപാടിനെയാണ് താന്‍ എതിര്‍ത്തതെന്നു സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ കോടിയേരി അവകാശപ്പെട്ടു.

<ു>പട്ടാളത്തെയല്ല, പട്ടാളനിയമത്തെയാണ് എതിര്‍ത്തതെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും ഞായറാഴ്ച കോടിയേരി ആവര്‍ത്തിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad