Type Here to Get Search Results !

Bottom Ad

ബദിയടുക്ക പഞ്ചായത്തില്‍ ജീവനക്കാരില്ല: ഭരണസമിതി അംഗങ്ങള്‍ ഡി.ഡി.പി ഓഫീസ് ഉപരോധിച്ചു


വിദ്യാനഗര്‍ (www.evisionnews.in): ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോയ ജീവനക്കാര്‍ക്ക് പകരം ഉടന്‍ നിമയനം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഉപരോധിക്കുന്നു. ബുധനാഴ്ച രാവിലെയാണ് പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണഭട്ടിന്റെ നേതൃത്വത്തില്‍ ഭരണ സമിതി അംഗങ്ങള്‍ കലക്ട്രേറ്റ് കോമ്പോണ്ടിലെ ഡിഡിപി ഓഫീസിന് മുന്നില്‍ അടിയന്തിര നിയമനം ആവശ്യപ്പെട്ട് ഉപരോധം തുടങ്ങിയത്. 

പഞ്ചായത്തില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്. സമയം നീട്ടിനല്‍കിയിട്ടും പൂര്‍ത്തിയാകാത്ത സ്ഥിതിയാണ് പഞ്ചായത്തിലുള്ളത്. സെക്രട്ടറിയടക്കം ആറിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ചും ആറും മാസത്തിന് മുമ്പ് സ്ഥലം മാറി പോയ തസ്തികകളാണ് ഇപ്പോഴും പകരം നിയമനം നല്‍കാതെ ഒഴിഞ്ഞുകിടക്കുന്നത്. ആറു മസത്തിലധികമായി സെക്രട്ടറി ഇല്ലാതെയാണ് പഞ്ചയാത്ത് ഭരണം മുന്നോട്ടുപോയത്. ഇതുമൂലം പല പദ്ധതികളും സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാതെ പോവുകയാണ്. വൈസ് പ്രസിഡണ്ട് സൈബുന്നിസ, അന്‍വര്‍ ഓസോണ്‍, ശ്യാമപ്രസാദ്, ശങ്കര, മുനീര്‍, മുഹമ്മദ് സിറാജ്, ബാലകൃഷ്ണ തുടങ്ങിയവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad