Type Here to Get Search Results !

Bottom Ad

കന്നുകാലി വില്‍പന നിരോധനം: യു.ഡി.എഫ് പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാസര്‍കോട് (www.evisionnews.in): രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍പന നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തിയ കരിദിനത്തിന്റെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി.

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള ഉല്‍ഘാടനം ചെയ്തു മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ എം കടവത്ത് അധ്യക്ഷത വഹിച്ചു കരുണ്‍താപ്പ സ്വാഗതം പറഞ്ഞു.

കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജി ജില്ലാ ട്രഷറര്‍ എ അബ്ദുള്‍ റഹ്മാന്‍, എം.എല്‍.എമാരായ എന്‍ എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, നേതാക്കളായ പി.എ അഷ്‌റഫലി, കെ.വി സുധാകരന്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എല്‍.എമഹ്മൂദ് ഹാജി, എ എ ജലീല്‍, അഷ്‌റഫ് എടനീര്‍, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ദുള്‍ റഹ്മാന്‍ ഹാജി പട്ട്‌ള, ആര്‍ ഗംഗാധരന്‍, ജി നാരായണന്‍, വി.എം മുനീര്‍, ബി.കെ സമദ്, പി.എം മുനീര്‍ ഹാജി , ഹാരിസ് ചൂരി, കെ.ബി കുഞ്ഞാമു, പി ഡി എ റഹ്മാന്‍, കെ ഖാലിദ്,നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, മുനീര്‍ പി ചെര്‍ക്കള, സഹീര്‍ ആസിഫ്, സിദ്ധീഖ് സന്തോഷ് നഗര്‍, കെ.വാരിജാക്ഷന്‍, കെ ശങ്കര്‍, അച്ചേരി ബാലകൃഷ്ണന്‍, മൂസ ബി ചെര്‍ക്കള, എ അഹ്മദ് ഹാജി, കെ.എം അബ്ദുള്‍ റഹ്മാന്‍, വട്ടയക്കാട് മഹ്മൂദ്, കെ.എം ബഷീര്‍, ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, കെ.ടി സുഭാഷ് നാരായണന്‍ ,പി.എസ് മുഹമ്മദ്, മുഹമ്മദ് കുഞ്ഞി കടവത്ത്,നാം ഹനീഫ സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad