Type Here to Get Search Results !

Bottom Ad

വീണ്ടും വനാക്രൈ ആറ്റാക്ക്: തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ കമ്പ്യൂട്ടറുകള്‍ തകാരാറില്‍


തിരുവനന്തപുരം (www.evisionews.in): കേരളത്തില്‍ വീണ്ടും വനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫീസിലാണ് വൈറസ് ആക്രമണമുണ്ടായത്. അക്കൗണ്ട്സ് വിഭാഗത്തിലെ നാല് കമ്പ്യൂട്ടറുകള്‍ തകരാറിലായതായാണ് വിവരം. നേരത്തെ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ പേഴ്‌സണല്‍, അക്കൌണ്ട്‌സ് വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളെ വൈറസ് ബാധിച്ചിരുന്നു.

സംസ്ഥാനത്ത് കൊല്ലം, വയനാട്, പത്തനം തിട്ട ജില്ലകളിലെ വിവിധ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളും ഹാക്കര്‍മാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു. കമ്പ്യൂട്ടറുകളില്‍ കയറികൂടി ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സം വെയര്‍ വൈറസാണ് ലോകത്താകമാനം പ്രചരിച്ചത്. ബിറ്റ് കോയിനുകളായാണ് ഹാക്കര്‍മാര്‍ പണം ആവശ്യപ്പെടുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad