Type Here to Get Search Results !

Bottom Ad

കുരുന്നുകൾക്ക് നവ്യ അനുഭൂതി പകർന്ന് തങ്കയം എം എസ് എഫിന്റെ ചങ്ങാതിക്കൂട്ടം



ത്യക്കരിപ്പൂർ: കുട്ടികളിലെ കലാകായിക കഴിവുകളെ കണ്ടെത്തുന്നതിനും നഷ്ട്ടപ്പെട്ടുപോകുന്ന സൗഹൃദ കൂട്ടായ്മകൾ ഊട്ടിഉറപ്പിക്കുന്നതിനും എം.എസ്.എഫ് തങ്കയം ശാഖ സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം കൊച്ചു ചങ്ങാതിമാർക്ക് നവ്യ അനുഭൂതിയായി.കേവലം ഒരു ചങ്ങാതിക്കൂട്ടം എന്നതിലപ്പുറം തങ്കയം ഗ്രാമത്തിലെ കുട്ടികളുടെ ഒരു ഉത്സവം തന്നെയായി മാറുകയായിരുന്നു ഇത്.വ്യത്യസ്ത കലാകായിക പരിപാടികളുമായി നൂറിൽപരം കൊച്ചുമിടുക്കന്മാർ അരങ്ങു തകർത്തപ്പോൾ അത് കണ്ടുനിന്നവർക്കും നാട്ടുകാർക്കും കൗതുകമായി  പകലന്തിയോളം നീണ്ടുനിന്ന പരിപാടികൾ തികച്ചും ചങ്ങാതിമാരുടെ ചങ്ങാത്തത്തിന് ആക്കം കൂട്ടുന്ന ഒരു കൂടി ചേരൽ തന്നെയായിരുന്നു ഈ ചങ്ങാതികുട്ടം.

പരിപാടിയുടെ ഉദ്ഘാടകനായി ഐ.എസ്‌.എൽ ഫുഡ്ബോൾ താരം മുഹമ്മദ്‌ റാഫി എത്തിയത്‌ കുട്ടികൾക്ക്‌ കൂടുതൽ ആവേഷമായി.ശാഖ കമ്മിറ്റിയുടെ പറവകൾക്കൊരുനീർക്കുടത്തിന്റെ ഉദ്ഘാടനം ശഫീഖ്‌ തങ്ങൾ നിർവഹിച്ചു.പരിപാടിയിൽ സീ. അബ്ദുൽ വഹാബ്‌, ഏ.ജി നൂറുൽ അമീൻ, ഏ.ജി.സി ശംഷാദ്‌, അസൈനാർ ഹാജി, ശുഹൈബ്‌ വീ.പി.പി, ജാബിർ തങ്കയം, അസറുദ്ദീൻ മണിയനോടി, സയ്യിദ്‌ സൈഫുദ്ദീൻ തങ്ങൾ, മുഹമ്മദ്‌ ബദ്‌റുദ്ദീൻ, അൻസാർ കടവിൽ, മഷൂദ്‌ തൽച്ചാലം, ജബ്ബാർ എം.ടി.പി, നബീൽ വടക്കേകൊവ്വൽ,  റമീസ്‌ ഉദിനൂർ, അജ്‌മൽ ഖലീൽ, തുടങ്ങിയവർ പങ്കെടുത്തു.

കലാകായിക പരിപാടികൾക്ക്  അബ്ദുല്ല.എൻ, ആസിഫ്‌.കെ, നവാസ്‌ വി.പി, റിയാസ്‌ .സി, മിസ്‌ഹബ്‌.എൻ, ആസാദ്‌.എം.ടി.പി, ഷമ്മാസ്‌.പി.പി, മഹഫൂസ്‌.ഏ.ജി, ഷഹീർ എം.ടി.പി,  മുക്താർ.ഏ.ജി, ബഷീർ.എം.കെ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments

Top Post Ad

Below Post Ad