Type Here to Get Search Results !

Bottom Ad

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി: ഹര്‍ജി തള്ളി, കോടതിയലക്ഷ്യ നോട്ടീസും


ന്യൂഡല്‍ഹി (www.evisionnews.in): ടി.പി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വീണ്ടും കനത്ത തിരിച്ചടി. സുപ്രീംകോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി വാദം പോലും കേള്‍ക്കാതെ സുപ്രീകോടതി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു.

അതേസമയം സംസ്ഥാന പോലീസ് മേധാവിയായി നിയമിക്കുന്നത് വൈകുന്നതിനെതിരെ സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. ചൊവ്വാഴ്ച കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

വിധി പ്രഖ്യാപിച്ച് പന്ത്രണ്ട് ദിവസമാകുമ്പോഴും സര്‍ക്കാര്‍ പുനര്‍നിയമന ഉത്തരവ് പുറത്തിറക്കിയില്ല. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് ഉത്തരവിറക്കുന്നതിന് പ്രധാനതടസമെന്നും കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നുമായിരുന്നു സെന്‍കുമാറിന്റെ ആവശ്യം. ഒപ്പം പോലീസ് മേധാവിയായി നിയമിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും സെന്‍കുമാര്‍ ചോദ്യം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad