Type Here to Get Search Results !

Bottom Ad

തൃക്കരിപ്പൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു


തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കൊള്ളയടിച്ചു. അലമാരയില്‍ സൂക്ഷിച്ച മൂന്നു പവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും മോഷണംപോയി. ബദര്‍ മസ്ജിദ് പരിസരത്തെ ഫാത്തിമ മന്‍സിലില്‍ എം.പി ഫാത്തിമയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു സംഭവം. ബുധനാഴ്ച രാത്രി ഫാത്തിമയും കുടുംബവും വീടുപൂട്ടി ആശുപത്രിയിലേക്ക് പോയതായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഫാത്തിമയുടെ പരാതിയില്‍ ചന്തേര പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 

Post a Comment

0 Comments

Top Post Ad

Below Post Ad