Type Here to Get Search Results !

Bottom Ad

ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ നാലാം ആണ്ട് നേര്‍ച്ച മെയ് 5ന്


പുത്തിഗെ (www.evisionnews.in): ഖാസി ടി.കെ.എം ബാവ മുസ്ലിയാര്‍ നാലാം ആണ്ടു നേര്‍ച്ചയും ഏകദിന മതപ്രഭാഷണവും മെയ് അഞ്ചിന് ഏഴു മണിക്ക് പുത്തിഗെ കളത്തൂര്‍ ഖാസി നഗറിലെ ഖാസി അക്കാദമിയില്‍ നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, പി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍, യഹ്യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി സംബന്ധിക്കും. 

അബ്ബാസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിക്കും. സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ ദിഖ്ര്‍ ഹല്‍ഖക്ക് നേതൃത്വം നല്‍കും. മംഗളൂരു ഖാസി താഖ അഹമ്മദ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുസ്മരണ പ്രഭാഷണം നടത്തും. സിറാജുദ്ധീന്‍ ദാരിമി കക്കാട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രൂസി മലപ്പുറം സമാപന കൂട്ടപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സിറാജുദ്ദീന്‍ ഫൈസി ചേരാല്‍ സ്വാഗതവും നാസിര്‍ ഫൈസി ബെറുവം നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad