ഉദുമ (www.evisionnews.in): ഓക്‌സിജന്‍ ഇന്ത്യ സംഘടിപ്പിക്കുന്ന തണല്‍ വേനലവധിക്കാലം മെയ് 20, 21 തിയതികളില്‍ ഉദുമ ഉദയമംഗലം ചെരിപ്പാടി കാവില്‍ നടക്കും. 20ന് രാവിലെ ഒമ്പത് മണിക്ക് ഒപ്പിടല്‍. പത്തു മണിക്ക് നാട്ടുവര്‍ത്തമാനം. റഹ്മാന്‍ തായലങ്ങാടി. ഡോ. പി.എ അബൂബക്കര്‍, ഷരീഫ് കുരിക്കള്‍ പങ്കെടുക്കും. 11 മണിക്ക് കുരുത്തോലക്കളരിയില്‍ പണ്ടാരത്തില്‍ അമ്പു, ചിത്രം വരയില്‍ ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയിലെ അനില്‍ തമ്പായി, ഒപ്പരത്തില്‍ ബാലചന്ദ്രന്‍ കൊട്ടോടി, പാട്ടറി വില്‍ ജെയ്‌സണ്‍ പി. നായര്‍, സംഗീത സംവിധായകന്‍ അറക്കല്‍ നന്ദകുമാര്‍, നാട്ടുഭാഷയില്‍ ഡോ. അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം പങ്കെടുക്കും.
വൈകിട്ട് ഏഴ് മണിക്ക് ഉദുമ ബസാറില്‍ അറക്കല്‍ നന്ദകുമാര്‍, ജെയ്‌സണ്‍ പി. നായര്‍ എന്നിവരുടെ സംഗീത സായാഹ്നം. റഹ്മാന്‍ പൊയ്യയില്‍ ആമുഖം നടത്തും. സിനിമാ നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ മുഖ്യാതിഥിയായിരിക്കും.
21 ന് രാവിലെ പത്ത് മണിക്ക് കൊയക്കട്ടയില്‍ ചിത്രകാരന്‍ കെ.എ ഗഫൂര്‍, എഴുത്തുകാരന്‍ പ്രൊഫ: എം.എ. റഹ് മാന്‍, കവി ദിവാകരന്‍ വിഷ്ണു മംഗലം പങ്കെടുക്കും. ചെടിയമ്മയോടൊപ്പം പരിപാടിയില്‍ നാട്ടുവൈദ്യത്തിന്റെയും നാട്ടറിവുകളുടെയും അക്ഷയഖനിയായ അന്നമ്മ ദേവസ്യ മുക്കം സംവദിക്കും. 2.30 ന് കച്ചറയില്‍ നിന്നും എന്ന പരിപാടി ന്യൂഡല്‍ഹി ഐ.ഐ.ടിയിലെ സുബിന്‍ അവതരിപ്പിക്കും.
നാല് മണിക്ക് സമാപന സമ്മേളനത്തില്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഓക്‌സിജന്‍ ഇന്ത്യ പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷത വഹിക്കും. കോ-ഓര്‍ഡിനേറ്റര്‍ പി.വി മനോജ് കുമാര്‍ സ്വാഗതം പറയും. ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. സന്തോഷ്‌കുമാര്‍, കെ. പ്രഭാകരന്‍, ഓക്‌സിജന്‍ ഇന്ത്യ കണ്‍വീനര്‍ പി. വിശാലാക്ഷന്‍ പ്രസംഗിക്കും.
Post a Comment
0 Comments