മലപ്പുറം (www.evisionews.in): നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിനകത്ത് കയറി വിഗ്രഹം തകര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ റംസാന്‍ മാസം തുടങ്ങുമ്പോള്‍ തന്നെ മലപ്പുറം ജില്ലയില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാറിന്റെ ശ്രമം പൊളിഞ്ഞു. തിരുവനന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റംസാന്‍ ഒന്നായ ശനിയാഴ്ച നടന്ന സംഭവത്തിന് പിന്നില്‍ മുസ്ലിംകളാണെന്ന തരത്തില്‍ വ്യാപകമായ പ്രചാരണങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലും നടത്തിയിരുന്നു. സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടയുകയും എം.എല്‍.എ പി.വി അന്‍വര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗവും അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെയാണ് ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാര്‍ ശ്രീകോവിലിന്റെ ശ്രീകോവിലിനകത്തെ വിഗ്രഹങ്ങള്‍ തകര്‍ത്തതായി കണ്ടെത്തിയത്. ക്ഷേത്രത്തിലെ രണ്ട് ശ്രീകോവിലുകളുടേയും വാതില്‍ തകര്‍ത്താണ് അക്രമി അകത്തുകയറിയത്. ഹിന്ദുമതത്തിലെ അനാചാരങ്ങള്‍ക്ക് എതിരെയുള്ള തന്റെ പ്രതിഷേധമായിരുന്നു അക്രമമെന്ന് രാജാറാം മോഹന്‍ദാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments