Type Here to Get Search Results !

Bottom Ad

മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യ മാര്‍ക്ക് കുറഞ്ഞതിന് 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കി


ഭോപാല്‍ : (www.evisionnews.in) രാജ്യത്തെ ഞെട്ടിച്ച് മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ കൂട്ട ആത്മഹത്യ. വെള്ളിയാഴ്ച 10, 12 ക്ലാസുകളിലെ പരീക്ഷാഫലം വന്ന് മണിക്കൂറുകള്‍ക്കകമാണ് 12 വിദ്യാര്‍ഥികള്‍ ജീവനൊടുക്കിയത്. മരിച്ചവരില്‍ പത്തുപേരും 12ാം ക്ലാസിലെ കുട്ടികളാണ്. വിഷം കുത്തിവച്ചാണ് ചിലര്‍ മരിച്ചത്. ഇതില്‍ 74 ശതമാനം മാര്‍ക്ക് കിട്ടിയ വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. പ്രതീക്ഷിച്ച 90 ശതമാനം മാര്‍ക്ക് കിട്ടാത്തതിലെ വിഷമത്തിലാണു മകന്‍ കടുംകൈ ചെയ്തതെന്നു നഴ്‌സായ മാതാവ് പറഞ്ഞു.

സത്‌ന ജില്ലയിലെ രശ്മി (18), സഹോദരന്‍ ദീപേന്ദ്ര (15) എന്നിവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. യഥാക്രമം 12, 10 ക്ലാസുകളില്‍ തോറ്റതാണ് സഹോദരങ്ങളുടെ ആത്മഹത്യയില്‍ കലാശിച്ചത്. ജബല്‍പുരില്‍ 12ാം ക്ലാസില്‍ തോറ്റ ഒരു വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി. പന്ത്രണ്ടാം ക്ലാസില്‍ 67.87 ശതമാനമാണ് വിജയം. 72 ശതമാനം പെണ്‍കുട്ടികളും 64.16 ശതമാനം ആണ്‍കുട്ടികളും ജയിച്ചു. പത്താംതരത്തില്‍ 49.86 ആണ് വിജയം. 51.43 ശതമാനം പെണ്‍കുട്ടികളും 48.53 ശതമാനം ആണ്‍കുട്ടികളും ജയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad