Type Here to Get Search Results !

Bottom Ad

സംസ്ഥാനതല ഇസ്ലാമിക് കലാമേളക്ക് ഇന്ന് കൊടി ഉയരും


കാസര്‍കോട് (www.evisionnews.in): സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല ഇസ്ലാമിക് കലാമേളക്ക് ചട്ടഞ്ചാല്‍ മാഹിനാബാദിലെ സി.എം ഉസ്താദ് നഗറില്‍ ഇന്ന് കൊടി ഉയരും. ഇന്ന് മുതല്‍ ദിവസങ്ങളിലായി നടക്കുന്ന ഇസ്ലാമിക് കലാമേളയില്‍ കേരളം കര്‍ണ്ണാടക, തമിഴ്നാട്, ലക്ഷ്വദീപ് ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളിയായി അറുപത് ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 

ഹിസ്ബ്, ഗാനം, പ്രസംഗം, സംഘഗാനം, രചന, ബുര്‍ദ തുടങ്ങി അറുപത് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ മലയാളത്തിന് പുറമെ തമിഴ്, കന്നഡ, അറബി, ഇംഗ്ലീഷ് ഭാഷകളിലും മത്സരങ്ങള്‍ നടക്കും. ഇന്ന് 2.30ന് ചെമ്പരിക്കയില്‍ സി.എം ഉസ്താദ് മഖാമില്‍ പ്രാര്‍ത്ഥന നടത്തുന്നതോടെ കലാമേള ആരംഭിക്കും. സയ്യിദ് എം.എസ്.തങ്ങള്‍ മദനി ഓലമുണ്ട മഖാം സിയാറത്തിന് നേതൃത്വം നല്‍കും. 

വൈകിട്ട്് നാലിന് മാഹിനാബാദിലെ സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡണ്ട് ത്വാഖ അഹമ്മദ് അല്‍-അസ്ഹരി പതാക ഉയര്‍ത്തും. ഇതോടെ മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാമേള ചടങ്ങുകള്‍ക്ക് തുടക്കമാകും. 

വൈകിട്ട് ഏഴിന് പൊതുസമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി അധ്യക്ഷത വഹിക്കും. മിത്തവയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. ഡോ. ബഹാഹുദ്ധീന്‍ മുഹമ്മദ് നദ്വി സ്വാഗതം പറയും. എം.എ ഖാസിം മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ആത്മീയ സദസ്, കലാആസ്വാദനം, ബുര്‍ദ മത്സരം എന്നിവ നടക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad