മാഹിനാബാദ് (കാസര്‍കോട്): മൂന്നു രാപകലുകളിലായി കാസര്‍കോട് മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കാമ്പസില്‍ നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഇസ്‌ലാമിക് കലാസാഹിത്യ മത്സരം സമാപിച്ചു. വിദ്യാര്‍ത്ഥി കലാമേളയില്‍ 283 പോയിന്റ് നേടി മലപ്പുറം ഈസ്റ്റും മുഅല്ലിം കലാമേളയില്‍ 88 പോയിന്റ് നേടി മലപ്പുറം വെസ്റ്റും ഓവറോള്‍ ചാമ്പ്യന്മാരായി. വിദ്യാര്‍ത്ഥി കലാമേളയില്‍ 237 പോയിന്റ് നേടിയ ആതിഥേയ ജില്ലയായ കാസര്‍കോടും മുഅല്ലിം കലാമേളയില്‍ 73 പോയിന്റ് നേടിയ മലപ്പുറം ഈസ്റ്റുമാണ് റണ്ണേഴ്‌സ്അപ്പ്. കന്നഡ വിഭാഗത്തില്‍ 160 പോയിന്റ് നേടിയ ദക്ഷിണ കന്നഡ ജില്ലയും തമിഴ് വിഭാഗത്തില്‍ 48 പോയിന്റ് നേടി കോയമ്പത്തൂര്‍ ജില്ലയും ജേതാക്കളായി. സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ 99 പോയിന്റ് നേടി കാസര്‍കോട് ജില്ലയും സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ 89,76 പോയിന്റുകള്‍ വീതം നേടി മലപ്പുറം ഈസ്റ്റും സബ് ജൂനിയര്‍ വിഭാഗത്തില്‍ 51 പോയിന്റ് നേടി മലപ്പുറം വെസ്റ്റും ജേതാക്കളായി.
സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മുഹമ്മദിയ മദ്രസയിലെ മുഹമ്മദ് അസ്ഫാന്‍ പി.പിയും സീനിയര്‍ വിഭാഗത്തില്‍ നീലഗിരി ജില്ലയിലെ നന്തല്ലൂര്‍ നൂറുല്‍ ഹുദാ മദ്രസയിലെ പി.എം നസീമും ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറം വെസ്റ്റിലെ പരപ്പനങ്ങാടി നൂറാനിയാ മദ്രസയിലെ പി.കെ ശമീറലിയും സബ്ജൂനിയര്‍ വിഭാഗത്തില്‍ കാസര്‍കോട് ജില്ലയിലെ പള്ളിക്കര ഇസത്തുല്‍ ഇസ്‌ലാം മദ്രസയിലെ് പി.വി മുര്‍ഷിദും കലാപ്രതിഭകളായി. മുഅല്ലിം വിഭാഗത്തില്‍ കണ്ണൂര്‍ ജില്ലയിലെ ചാലാട് അഞ്ചുമന്‍ ഇല്‍ഫത്തുല്‍ ഇസ്‌ലാം മദ്രസയിലെ മുസ്തഫ അസ്ഹരിയും ദക്ഷിണ കന്നഡ ജില്ലയിലെ കുമ്പ്ര നുസ്രത്തുല്‍ ഇസ്‌ലാം മദ്രസയിലെ മുഹമ്മദ് മുസ്‌ലിയാരും കലാപ്രതിഭാപട്ടം പങ്കിട്ടു.
ഇന്നലെ വൈകിട്ട് സി.എം ഉസ്താദ് നഗറില്‍ നടന്ന സമാപന സമ്മേളനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡണ്ട് സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, കുടക് അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍, എം.എ ചേളാരി, പുറങ്ങ് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഇബ്രാഹിം മുസ്‌ലിയാര്‍ എളേറ്റില്‍ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. ടി.പി അലി ഫൈസി, അബൂബക്കര്‍ സാലൂദ് നിസാമി, എം.സി ഖമറുദ്ദീന്‍, ലത്തീഫ് മൗലവി ചെര്‍ക്കള, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി, സുഹൈര്‍ അസ്ഹരി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, അബ്ദുല്‍ ഖാദര്‍ ഖാസിമി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, നെക്കര അബൂബക്കര്‍ ഹാജി, ബേര്‍ക്ക അബ്ദുല്ല ഹാജി, കെ.ബി.എം ഷരീഫ്, ബാടൂര്‍ ഇബ്രാഹിം ഹാജി, പി.ടി കുഞ്ഞാമു മുസ്‌ലിയാര്‍, എം മൊയ്തീന്‍ കുട്ടി ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍ ചൗക്കി, ടി.ഡി അഹ്മദ് ഹാജി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ഹംസ പള്ളിപ്പുഴ, സുബൈര്‍ നിസാമി, മൊയ്തു നിസാമി, ബഷീര്‍ ദാരിമി, കണ്ണൂര്‍ അബ്ദുല്ല, മുഹമ്മദലി ഫൈസി സംബന്ധിച്ചു.
Post a Comment
0 Comments