Type Here to Get Search Results !

Bottom Ad

സംസ്ഥാന ഇസ്ലാമിക് കലാമേള: സര്‍ഗ്ഗ പ്രതിഭകളെ സ്വീകരിക്കാന്‍ എം.ഐ.സി ഒരുങ്ങി


ചട്ടഞ്ചാല്‍ (www.evisionnews.in): ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേളക്ക് കൊടിയുയരാന്‍ രണ്ടുനാള്‍ ബാക്കിയിരിക്കെ സര്‍ഗ്ഗ പ്രതിഭകളെ സ്വീകരിക്കാന്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിനും പുറത്തുമായി പതിനേഴ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരുമായി മൂവായിരം കലാപ്രതിഭകള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമായി വലിയ രീതിയിലുള്ള സൗകര്യമാണ് എം.ഐ.സിയില്‍ ഒരുക്കിയിരിക്കുന്നത്. താമസത്തിന് രണ്ട് കെട്ടിടങ്ങള്‍ തയാറാക്കിയിട്ടുണ്ട്. അതിഥികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ സ്ഥാപനത്തിലെത്താനുള്ള വാഹന സൗകര്യവും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. കലാമേളയുടെ ആവശ്യത്തിന് നൂറിലധികം ശുചിമുറി സൗകര്യവും നിസ്‌കാര സൗകര്യവും പ്രത്യേകം തയാറായി കഴിഞ്ഞു. കഴിഞ്ഞ കലാമേളകളെ അപേക്ഷിച്ച് ഒന്നാം വേദി സകല സൗകര്യങ്ങളോടെ കൂടിയായിരിക്കും അണിയിച്ചൊരുക്കുക. ഉഷ്ണ കാലത്തിന്റെ തീവ്രത മാനിച്ച് കാമ്പസിന്റെ പല ഭാഗങ്ങളിലും കുടിവെള്ള സൗകര്യവും ആരോഗ്യ സുരക്ഷിതത്തിനുള്ള മെഡിക്കല്‍ സൗകര്യങ്ങളും ആംബുലന്‍സും സ്ഥാപനത്തില്‍ ഒരുക്കും. 

വെള്ളിയാഴ്ച്ച കലാമേളയ്ക്ക് കൊടിയുയരും. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കലാമേളയില്‍ ആറുവേദികളിലായി 76 ഇനങ്ങളില്‍ 3000 സര്‍ഗ്ഗ പ്രതിഭകള്‍ മാറ്റുകരക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സമസ്ത ട്രഷറര്‍ സ്വാദിഖ് മുസ്ലിയാര്‍, നിയമസഭാ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ നദ്‌വി, സ്വാഗത സംഘം ചെയര്‍മാന്‍ യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി സംബന്ധിക്കും. 

പ്രചാരണ ജാഥകള്‍ക്ക് തുടക്കമായി 

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാനതല ഇസ്ലാമിക് കലാമേളയുടെ ഭാഗമായി പ്രചാരണ ജാഥകള്‍ക്ക് തുടക്കമായി. കുമ്പളയിലെ ഇമാം ഷാഫി അക്കാദമി പരിസരത്ത് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം.എ ഖാസിം മുസ്ലിയാര്‍ പ്രചാരണ കമ്മിറ്റി കണ്‍വീനര്‍ സുബൈര്‍ നിസാമിക്ക് പതാക കൈമാറി പ്രചാരണ ജാഥക്ക് തുടക്കം കുറിച്ചു. വൈകിട്ട് നാലിന് കാസര്‍കോട് നഗരത്തില്‍ നടന്ന വിളമ്പര റാലി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും സ്വാഗത സംഘം ചെയര്‍മാനുമായ യു.എം അബ്ദുല്‍ റഹിമാന്‍ മൗലവി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ദഫ്, സ്‌കൗട്ട് എന്നിവയുടെ അകമ്പടിയോടെ നഗരംചുറ്റിയ വിളമ്പര റാലിക്ക് സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ അബൂബക്കര്‍ സാലൂദ് നിസാമി, ഇ.പി ഹംസത്തു സഅദി, സുബൈര്‍ നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, സി.പി മൊയ്തു മൗലവി, ജമാല്‍ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments

Top Post Ad

Below Post Ad