കാസര്‍കോട് (www.evisionnews.in): എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മെയ് അഞ്ചിന് പ്രസിദ്ധീകരിക്കും. പരീക്ഷാ ബോര്‍ഡ് ചേര്‍ന്ന് അംഗീകരിച്ച ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുക. വ്യാഴാഴ്ചയോടെ എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം അവസാനിക്കും.
ഇക്കുറി കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടിവന്ന സാഹചര്യത്തില്‍ ഫലം വൈകുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും മെയ് അഞ്ചിന് തന്നെ പ്രസിദ്ധീകരിക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. അതേസമയം ഹയര്‍ സെക്കണ്ടറി ഫലം വൈകിയേക്കും. മെയ് 10നു ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അത് മെയ് 15 വരെ നീളുമെന്നാണ് ലഭിക്കുന്ന സൂചന.
Post a Comment
0 Comments