Type Here to Get Search Results !

Bottom Ad

എന്‍.എച്ച്. അന്‍വര്‍ സ്മാരക മാധ്യമ പുരസ്‌കാരം ഇ.വി. ഉണ്ണികൃഷ്ണനും ഇ.വി. ജയകൃഷ്ണനും


കാസര്‍കോട്: (www.evisionnews.in) കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും സാംസ്‌കാരിക പ്രവര്‍ത്തകനും സ്‌കിന്നേഴ്‌സ് കാസര്‍കോട് പ്രസിഡണ്ടുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിന്റെ സ്മരണയ്ക്കായി സി.ഒ.എ ജില്ലാ കമ്മിറ്റിയും കാസര്‍കോട് ഗവ.കോളേജിലെ അലൂംനി കൂട്ടായ്മയായ ഒരു വട്ടം കൂടിയും സ്‌കിന്നേഴ്‌സ് കാസര്‍കോടും സംയുക്തമായി ഏര്‍പ്പെടുത്തിയ എന്‍.എച്ച്. അന്‍വര്‍ സ്മാരക ജില്ലാതല മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ഉണ്ണികൃഷ്ണന്‍ ( വാര്‍ത്താ ചാനല്‍ ),മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍ ( പത്രം ) എന്നിവരെ തിരഞ്ഞെടുത്തു. കാലാവസ്ഥ വ്യതിയാനവും കീടനാശിനികളുടെ ഉപയോഗവും കവ്വായി കായലില്‍ വരുത്തിയ മാറ്റങ്ങളെയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളെയും കുറിച്ച് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത സ്റ്റോറിയാണ് ഇ.വി. ഉണ്ണികൃഷ്ണനെ അവാര്ഡിന് അര്‍ഹനാക്കിയത്. അശാസ്ത്രീയ മീന്പിടിത്തം സമുദ്രത്തിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിക്കുന്നതിനെ കുറിച്ച് മാതൃഭൂമി ദിനപത്രത്തില്‍ നാലു ലക്കങ്ങളിലായി എഴുതിയ പരമ്പരയാണ് ഇ.വി.ജയകൃഷ്ണനെ അവാര്ഡിന് അര്‍ഹനാക്കിയത്. 

പ്രൊഫ. എം.എ.റഹ്മാന്‍, ജി.ബി. വത്സന്‍, സണ്ണി ജോസഫ്, ടി.എ. ഷാഫി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അവാര്‍ഡ് ജേതാക്കള്ക്ക് പതിനായിരം രൂപ വീതവും ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും. ജലമില്ലെങ്കില്‍ ജീവനില്ല എന്ന ടൈറ്റിലില്‍ നീലേശ്വരം സി നെറ്റ് ചാനലിന്റെ പ്രകാശ് കുട്ടമത്ത് തയ്യാറാക്കിയ ന്യൂസ് സ്റ്റോറി ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹമായി.




Post a Comment

0 Comments

Top Post Ad

Below Post Ad