തിരുവനന്തപുരം: (www.evisionnews.in) ഹോട്ടലുകളെയും ചരക്കുസേവന നികുതി(ജിഎസ്ടി)യുടെ പരിധിയില്‍ കൊണ്ടുവരാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചു നാളെ സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടല്‍ ഭക്ഷണത്തെ നികുതിയില്‍ നിന്നു ഒഴിവാക്കുകയോ, കുറഞ്ഞ നികുതിഘടന ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.
ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം മരുന്നു വ്യാപാരികള്‍ നാളെ മരുന്നുകടകള്‍ അടച്ചിടും. മരുന്നുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാരുണ്യ, നീതി, മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കും.
Post a Comment
0 Comments