കാഞ്ഞങ്ങാട് (www.evisionnews.in): പുഴക്കരികില്‍ താഴ്ന്നുകിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചതുരക്കിണര്‍ അടുക്കത്ത് പറമ്പിലെ വാസു പ്രഭാവതി ദമ്പതികളുടെ മകന്‍ പ്രണവാ (19)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. മോനാച്ച ആലിക്കടവ് പുഴയില്‍ കക്ക വാരാന്‍ പോയതായിരുന്നു. പുഴയില്‍ നിന്ന് കരകയറുന്നതിനിടയില്‍ താഴ്ന്നുകിടന്ന കമ്പിയില്‍ മുട്ടുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: വിപിന്‍, ജിനീഷ.
Post a Comment
0 Comments