Type Here to Get Search Results !

Bottom Ad

കേരളവ ഗവര്‍ണര്‍ക്കെതിരെ ബിജെപി, പിണറായിയെ പേടിയാണെങ്കില്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ശോഭാ സുരേന്ദ്രന്‍


ന്യൂഡല്‍ഹി(www.evisionnews.in): ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി ബിജെപി വീണ്ടും രംഗത്ത്. പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ഭാഷയില്‍ ശോഭാ സുരേന്ദ്രനും ഗവര്‍ണറെ പരസ്യമായി വിമര്‍ശിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad