Type Here to Get Search Results !

Bottom Ad

പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ നിരക്ക് കുത്തനെ കൂട്ടി


പരിയാരം (www.evisionnews.in)  : സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപിച്ച പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ നിരക്ക് കുത്തനെ കൂട്ടി. മേയ് ഒന്നുമുതല്‍ 40 ശതമാനത്തോളം വര്‍ധനവാണ് പരിയാരം മെഡിക്കല്‍ കോളജ് സിപിഎം ഭരണ സമിതി നടപ്പിലാക്കുന്നത്. വടക്കെ മലബാറില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഭാവത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്നത് സര്‍ക്കാര്‍ തത്വത്തില്‍ ഏറ്റെടുത്ത സഹകരണ മേഖലയിലുള്ള പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയെയാണ്. ഹ്യദയ, വൃക്കരോഗികള്‍ അടക്കം ചികിത്സയ്ക്കു തേടുന്ന പരിയാരം ആശുപത്രിയിലെ വന്‍ ചികിത്സാ വര്‍ധനവ് പാവപ്പെട്ട കുടുംബങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad