Type Here to Get Search Results !

Bottom Ad

യുണൈറ്റഡ് കൈനോത്തിനു പുതിയ ഭാരവാഹികള്‍; ആഷി ലാല പ്രസിഡന്റ്, ബി.കെ.റിസ്വാന്‍ സെക്രട്ടറി




മേല്‍പറമ്പ് : (www.evisionnews.in) യുണൈറ്റഡ് കൈനോത്തിനു ഇനി പുതിയ ഭാരവാഹികള്‍. ബ്ലു സ്‌ക്വയര്‍ ഓഫീസില്‍ വെച്ച് നടന്ന അംഗങ്ങളുടെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് നിയാസ് ചക്ലിയുടെ അദ്ധ്യക്ഷതയില്‍ ഗള്‍ഫ് കമ്മിറ്റി അംഗം റഫീഖ് കളനാട് ഉല്‍ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ ക്ലബ്ബിന്റെ പ്രവര്‍ത്തനം വിലയിരുത്തിയ യോഗം, രൂപീകരിച്ച് ഒരു വര്‍ഷം കൊണ്ട് തന്നെ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച കമ്മിറ്റിയെയും അംഗങ്ങളെയും അഭിനന്ദിക്കുകയും ചെയ്തു. യുണൈറ്റഡ് കൈനോത്ത് ആതിഥ്യമരുളിയ പ്രഥമ ഷാഹുല്‍ ഹമീദ് സ്മാരക ജില്ലാ തല ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ റിപ്പോര്‍ട്ട് ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് കൈനോത്ത് അവതരിപ്പിച്ചു. സമീപകാല ഫുടബോള്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്തിയ യുണൈറ്റഡ് കൈനോത്തിന്റെ ഫുട്‌ബോള്‍ ടീമിനെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

റഫീഖ് കളനാട് റിട്ടേണിങ് ഓഫീസര്‍ ആയി വരുന്ന ഒരു വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ആഷി ലാല പ്രസിഡന്റും റിസ്വാന്‍ ബി.കെ സെക്രട്ടറിയും റിയാസ് കേരള കഫെ ട്രഷററും ആയി തെരെഞ്ഞെടുത്തു. ഹാദിക്, അജ്സല്‍ എന്നിവര്‍ വൈസ് പ്രസിഡന്റും നിയാസ് ചക്‌ളി, ഷഫീക് കൈനോത്ത് എന്നിവര്‍ ജോയന്റ് സെക്രട്ടറിമാര്‍ . 

കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന, കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കൈനോത്ത് നിവാസികള്‍ക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് രൂപം കൊടുക്കുകയും അത് ഉടനെ തന്നെ നടപ്പിലാക്കാനും നിലവില്‍ വന്ന പുതിയ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ അജ്‌സല്‍ അമീര്‍ സ്വഗതവും ഷഫീഖ് കൈനോത്ത് നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad