Type Here to Get Search Results !

Bottom Ad

സെന്‍കുമാര്‍ 'പണി' തുടങ്ങി ബഹ്‌റക്കെതിരെ അടിയന്തിര അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം (www.evisionnews.in): മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഇറക്കിയ ചില ഉത്തരവുകളില്‍ വകുപ്പ്തല അന്വേഷണത്തിന് പുതിയ സംസ്ഥാന പോലീസ് മേധാവി സെന്‍കുമാര്‍ ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് സെന്‍കുമാറിന് 'ബദലായി ' കാര്യങ്ങള്‍ നടത്താനും നിരീക്ഷിക്കാനും ഏല്‍പ്പിച്ച എഡിജിപി ടോമിന്‍ തച്ചങ്കരിയും എഐജിയും ഉള്‍പ്പെടെയുള്ളവര്‍ പോലും അറിയാതെയാണ് സെന്‍കുമാര്‍ ഉത്തരവുകളിറക്കിയത്.

മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവിനെതിരെയാണ് അന്വേഷണം. അതീവ രഹസ്യ വിഭാഗമായ ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ടിനെ തെറിപ്പിച്ച് പകരക്കാരനെ നിയമിക്കാന്‍ രണ്ട് മണിക്കൂറിനിടെ രണ്ട് ഉത്തരവുകള്‍ ഇറക്കുകയും ചെയ്തു.

സെന്‍കുമാര്‍ വരുന്നതിന് തൊട്ടു മുമ്പാണ് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ബ്രൗണ്‍ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റ ഉത്തരവിട്ടിരുന്നത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാന്‍ഡും ഇതില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ എ ഐ ജി ഹരിശങ്കറിനെയാണ് നിയോഗിച്ചിരിക്കുന്നത്.

ബഹ്‌റയുടെ മറ്റ് ചില തീരുമാനങ്ങള്‍ കൂടി പരിശോധനയിലാണെന്നാണ് സൂചന. സംസ്ഥാന പോലീസ് മേധാവിയും വിജിലന്‍സ് മേധാവിയും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങളുടെ ഇപ്പോഴത്തെ പോക്ക്. ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയാണ് തെറിച്ച പ്രമുഖ. പകരം സുരേഷ് കൃഷ്ണയെ നിയോഗിച്ചു. പത്തനംതിട്ടയിലെ ഒരു ജൂനിയര്‍ സൂപ്രണ്ടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad