Type Here to Get Search Results !

Bottom Ad

സിജി ജില്ലാ ക്യാംപ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: (www.evisionnews.in) സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി) ജില്ലാ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ഏകദിന പഠന ക്യാമ്പ് കാഞ്ഞങ്ങാട് മുസ്ലിം ഓര്‍ഫണേജില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഏ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായി പഠനത്തില്‍ പി ന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സിജി ലേണിംഗ് ക്ലീനിക്ക് സംസ്ഥാന പ്രസിഡണ്ട് പി.എ അബ്ദുള്‍ സലാം നാടിന് സമര്‍പ്പിച്ചു.. സിജി യുടെ ലേണിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറും ,പ്രമുഖ മനശാസ്ത്ര വിദഗ്ദനുമായ ടി.പി ജവാദ് പഠന വൈകല്യത്തിന്റെ കാരണം പരിഹാരം എന്ന വിഷയം അവതരിപ്പിച്ചു. 

പരിപാടിയില്‍ ഡി.വൈ.എസ്.പി ദാമോദരന്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.റിയാസ് പാലക്കാട് കരിയര്‍ ടോക്കും, സിറാജുദ്ധീന്‍ പറമ്പത്ത്്, ബഷീര്‍ എടാട്ട് എന്നിവര്‍ മോട്ടിവേഷന്‍ ക്ലാസിനും നേതൃത്വം നല്കി. ടീച്ചേഴ്സ് & എപ്ലോയീസ് മീറ്റില്‍ സിജി സംസ്ഥാന സെക്രട്ടറി ഡോ:സെഡ്.എ അഷ്റഫ്് ക്ലാസെടുത്തു.സിജി ജില്ലാ പ്രസിഡണ്ട് വി.കെ.പി ഇസ്മാഈല്‍ ഹാജി അധ്യക്ഷത വഹിച്ചു. എം.സി കമറുദ്ധീന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സി.ടി അബ്ദുള്‍ ഖാദര്‍, ടി.കെ അബൂസാലി,അസ്ലം എം.എ,വി.കെ.പി ഹമീദലി, ഡോ: അബ്ദുള്‍ ജലീല്‍ പെര്‍ള ,സുറൂര്‍ മൊയ്തു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.സക്കരിയ്യ മാസ്റ്റര്‍, സാദിഖുല്‍ അമീന്‍,അബ്ദുള്ള കള്ളാര്‍,സുഹൈല്‍ പെരുമ്പട്ട, ശഫീക്ക് പെരുമ്പട്ട, സുഹൈല്‍ വലിയപറമ്പ് ,ശംസീര്‍ ക്യാമ്പിന് നേതൃത്തം നല്‍കി. വിത്യസ്ഥ പരിപാടികളില്‍ നിരവധി വിദ്യാത്ഥികളും, അദ്ധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad