Type Here to Get Search Results !

Bottom Ad

യു.ഡി.എഫ് കരിദിനം തിങ്കളാഴ്ച്ച; ജില്ലയില്‍ വ്യാപകമായി ആചരിക്കും


കാസര്‍ക്കോട്: (www.evisionnews.in) കന്നുകാലികളെ കാലിച്ചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച്ച കരിദിനമാചരിക്കും. ജില്ലയില്‍ വ്യാപകമായി ആചരിക്കുന്ന കരിദിനം വിജയിപ്പിക്കാന്‍ ഘടക പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്ന് ചെയര്‍മാന്‍ ചെര്‍ക്കളം അബദുളള, കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു. ഈമേഖലയില്‍ ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ തെഴില്‍ നഷ്ടപ്പെടുത്തിയ സര്‍ക്കാറിന്റെ നടപടിക്കെതിരെയുളള താക്കിതാവണം കരിദിനാചരണമെന്നും നേതാക്കള്‍ പറഞ്ഞു. നാള്‍ക്കുനാള്‍ രാജ്യത്തെ ഫാസിസ്റ്റ് ചങ്ങലയില്‍ തളച്ചിടാനാണ് ശ്രമിക്കുന്നത്.രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സംജാതമായിട്ടുളളതെന്നും, മുഴുവന്‍ മതേതര വിശ്വാസികളും പ്രതിഷേധത്തില്‍ പങ്കെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad