Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ സ്റ്റോറില്‍ മദ്യവില്‍പ്പന; യുവാവ് അറസ്റ്റില്‍


ബന്തിയോട്: മെഡിക്കല്‍ സ്റ്റോറില്‍ മദ്യവില്‍പ്പന. 49 പാക്കറ്റ് കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. സൂരംബയലിലെ ഉദയകുമാറാണ് അറസ്റ്റിലായത്. ബന്തിയോട്ടെ ബെസ്റ്റ് മെഡിക്കല്‍ ഷോപ്പില്‍ മദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വേഷം മാറിയെത്തിയതായിരുന്നു എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ജെ. റോബിന്‍ ബാബുവും സംഘവും. 

മദ്യം ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് പരിശോധിച്ചപ്പോഴായിരുന്നു അകത്ത് സൂക്ഷിച്ച നിലയില്‍ കര്‍ണ്ണാടക നിര്‍മ്മിത മദ്യം കണ്ടെത്തിയത്. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എന്‍.വി. ബാബുരാജ്, സിവില്‍ ഓഫീസര്‍മാരായ വി. സുജിത്ത്, കെ.വി. പ്രജിത് കുമാര്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad