Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് പെട്രോള്‍പമ്പ് മാനേജരെ കൊള്ളയടിച്ച സംഘത്തിന് തടവും പിഴയും


കാഞ്ഞങ്ങാട്: (www.evisionnews.in) പെട്രോള്‍ പമ്പ് അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന മാനേജരുടെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് താഴെയിട്ട് സ്‌കൂട്ടറും പണവും തട്ടിയെടുത്ത കേസില്‍ അഞ്ചുപ്രതികള്‍ക്ക് കോടതി തടവും പിഴയും ശിക്ഷവിധിച്ചു.

കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് രാത്രി പതിനൊന്നുമണിക്ക് തൃക്കരിപ്പൂരിലെ പെട്രോള്‍ പമ്പ് മാനേജരും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ എ.രാമകൃഷ്ണ നെ (63) തടഞ്ഞുനിര്‍ത്തി മുഖത്തടിച്ച് വീഴ്ത്തിയശേഷം സ്‌കൂട്ടറും സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന 3,16,300 രൂപ, എ.ടി. എം കാര്‍ഡ്, പാസ്ബുക്ക് എന്നിവ തട്ടിയെടുത്ത് രക്ഷപ്പെട്ട കേസില്‍ പിടിയിലായ ചന്തേര മാണിയാട്ട് നസീര്‍ഖാന്റെ മകന്‍ മുഹമ്മദ് ഷഫാദ് (20), കര്‍ണ്ണാടക ബണ്ട്വാള്‍ പുതുമോന്റെ മകന്‍ ഉബൈദ് (20), രാമന്തളി വടക്കുമ്പാട്ടെ കൃഷ്ണന്റെ മക്കളായ മുത്തുകൃഷ്ണന്‍ (22),യദുകൃഷ്ണന്‍ (28), വള്ളിയോട്ട് പൊറപ്പാടിയിലെ നാസറിന്റെ മകന്‍ വി.മുബാറക്ക് (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ഇന്ദു തടവിനും പിഴയടക്കാനും ശിക്ഷിച്ചത്. ഇതില്‍ ഒന്നുമുതല്‍ നാലുവരെയുള്ള പ്രതികള്‍ക്ക് രണ്ടരവര്‍ഷം വീതം തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി കൂടുതല്‍ തടവനുഭവിക്കണം. അഞ്ചാംപ്രതി മുബാറക്കിനെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ പത്തുദിവസം കൂടി തടവനുഭവിക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad