കോഴിക്കോട് (www.evisionnews.in): സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠന സമയത്തില്‍ മാറ്റം വരുത്തരുതെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. സ്‌കൂളുകളുടെ നിലവിലുള്ള സമയം രാവിലെ പത്തു മണിക്ക് പകരം നേരത്തെ ആക്കുന്ന പക്ഷം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസ പഠനത്തെ സാരമായി ബാധിക്കും. 2007ല്‍ അന്നത്തെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദ്ദേശവുമായി വന്നപ്പോള്‍ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പ് കാരണം ഉപേക്ഷിച്ചിരുന്നു.
നിലവിലുള്ള പഠന സമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. പഠന സമയത്തില്‍ മാറ്റം വരുത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്നും യോഗം വിലയിരുത്തി. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തെടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ വിഷയാവതരണം നടത്തി. എം.സി മായിന്‍ഹാജി, കെ.കെ ഹംസ, അഡ്വ. യു.എ ലത്തീഫ് (മുസ്ലിം ലീഗ്) ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി. കെ. മമ്മദ് ഫൈസി, എം.എ ചേളാരി, സലീം എടക്കര (സമസ്ത), വി.എം കോയ മാസ്റ്റര്‍ (സുന്നി ബോര്‍ഡ്), വി. അബ്ദുല്‍ സലാം (കെ.എന്‍.എം), പി.പി അബ്ദുറഹിമാന്‍ പെരിങ്ങാടി, പി.കെ. നൗഷാദ് (ജമാഅത്തെ ഇസ്ലാമി), എം.പി എ സിദ്ദീഖ് ബാഖവി (സംസ്ഥാന) മുജീബ് ഒട്ടുമ്മല്‍ (ഐ.എസ്.എം വിസ്ഡം), എം.പി അബ്ദുല്‍ ഖാദര്‍ (സി.ഐ.ഇ.ആര്‍), കെ.കെ അബ്ദുല്‍ ജബ്ബാര്‍, അബ്ദുല്‍ ഹഖ്, പി. മുഹമ്മദലി, അബ്ദുല്‍ ലത്തീഫ്, കെ. നൗഷാദ്, ടി.കെ അബ്ദുല്‍ അസീസ് (കെ.എ. ടി.എഫ്) സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എ. മുഹമ്മദ് സ്വാഗതവും ജനറല്‍ സെക്രട്ടറി ഇ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Post a Comment
0 Comments