Type Here to Get Search Results !

Bottom Ad

സര്‍വീസ് ചാര്‍ജ് കൊള്ളയുമായി എസ്ബിഐ; ഇനി സൗജന്യ എടിഎം ഇടപാടില്ല


തിരുവനന്തപുരം : (www.evisionnews.in) വീണ്ടും സര്‍വീസ് ചാര്‍ജ് കൊള്ളയുമായി എസ്ബിഐ. ഇനി മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. ഒരു തവണ എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാകുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. 

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad