Type Here to Get Search Results !

Bottom Ad

എ.ടി.എം സര്‍വീസ് ചാര്‍ജ്: എസ്.ബി.ഐ ഉത്തരവ് പിന്‍വലിച്ചു


തിരുവനന്തപുരം (www.evisionews.in): എ.ടി.എം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയ ഉത്തരവ് എസ്.ബി.ഐ പിന്‍വലിച്ചു. തെറ്റായി ഇറക്കിയ ഉത്തരവായിരുന്നു എന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നെന്നാണ് എസ്.ബി.ഐ പറയുന്നത്. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കി.

അടുത്തമാസം ഒന്നുമുതല്‍ സൗജന്യ എ.ടി.എം ഇടപാടുകളുണ്ടാകില്ലെന്നായിരുന്നു എസ്.ബി.ഐ അറിയിച്ചത്. ഒരു ഇടപാടിന് 25രൂപ സര്‍വീസ് ചാര്‍ജ് നല്‍കണമെന്നായിരുന്നു ഉത്തരവ്.

നിലവില്‍ ഒരു മാസം അഞ്ചു തവണ എ.ടി.എം സേവനങ്ങള്‍ സൗജന്യമായിരുന്നു. ഇതായിരുന്നു ഇല്ലാതാക്കിയത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്.ബി.ഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ സൗജന്യമായി മാറാന്‍ സാധിക്കൂവെന്നും ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കുമെന്നും എസ്.ബി.ഐ സര്‍ക്കുലറില്‍ വ്യ്ക്തമാക്കിയിരുന്നു.

ബിസിനസ് കറസ്പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിരുന്നു. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad