Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ ഏക യൂനാനി ഹോസ്പിറ്റല്‍ അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പ് മുട്ടുന്നു


കുമ്പള  : (www.evisionnews.in) മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തെ ഏക ഗവണ്‍മെന്റ് യൂനാനി ഹോസ്പിറ്റല്‍ അനുവദിച്ച തുക ചെലവാക്കാതെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പ് മുട്ടുന്നു. അന്യജില്ലകളില്‍ നിന്നുവരെ രോഗികള്‍ യൂനാനി ഹോസ്പിറ്റലില്‍ വരുന്നുണ്ട്. എന്നാല്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഇല്ല. പ്രഭാകരന്‍ കമ്മീഷന്‍ പ്രകാരം കിടത്തി ചികിത്സയ്ക്കുള്ള പുതിയ കെട്ടിടം അടക്കമുള്ള വികസനത്തിനായി ലക്ഷങ്ങള്‍ അനുവദിച്ചെങ്കിലും അത് ചെലവാക്കപ്പെട്ടിട്ടില്ല. ഇത് വേഗത്തില്‍ ഫണ്ട് ചെലവാക്കപ്പെടാനുള്ള നടപടികള്‍ എത്രയും പെട്ടന്ന് കൈ കൊള്ളണമെന്നു ജനതാദള്‍ (യുണൈറ്റഡ്) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഹമീദ് പെര്‍വാഡ്, നുഹ്മാന്‍ മാസ്റ്റര്‍, എം എ മുഹമ്മദ് എന്നിവരുടെ നേത്ര്വത്തില്‍ അന്‍പതോളം പേര്‍ ജെ ഡി യു വില്‍ ചേര്‍ന്നു. അംഗത്വ വിതരണം ജെ ഡി യു സംസ്ഥാന സെക്രട്ടറി പ്രൊഫ. ശങ്കരന്‍ ഉദഘാടനം ചെയ്തു.  

ഡോ.ദാമോദര്‍ അധ്യക്ഷത വഹിച്ചു. ജോയ്, അലി കുമ്പള, ബി എം  സുഹൈല്‍, സിദ്ദിഖ്  അലി മൊഗ്രാല്‍, സിദ്ദിഖ്  റഹ്മാന്‍, എം  എ  ഹംസ, ഷാര്‍ജ  മുഹമ്മദ്, അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംസാരിച്ചു. ഫവാസ്  ഇബ്രാഹിം സ്വാഗതവും ഇബ്രാഹിം  കൊപ്പളം നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad