Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച


വിദ്യാനഗര്‍(www.evisionnews.in):നായന്മാര്‍മൂല ഐ ടി ഐ റോഡില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച. അബ്ബാസ്‌ മുണ്ടോള്‍, മൊയ്‌തു ആലംപാടി എന്നിവപരുടെ വീടുകളിലാണ്‌ കവര്‍ച്ച നടന്നത്‌. ഇരു വീടുകളിലും മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ്‌ കവര്‍ച്ച. അബ്ബാസിന്റെ ഇരുനിലവീട്ടിലെ എല്ലാ കിടപ്പുമുറികളിലെയും അലമാരകള്‍ കുത്തിത്തുറന്ന നിലയിലാണ്‌. ഒരു ലാപ്‌ടോപ്പാണ്‌ ഇവിടെ നിന്നും മോഷണം പോയത്‌. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മൊയ്‌തുവിന്റെ വീട്ടില്‍ നടന്ന കവര്‍ച്ചകളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല,. മൊയ്‌തു ഗള്‍ഫിലും, ഭാര്യയും മക്കളും ബംഗളൂരുവിലുമാണ്‌ താമസം.

Post a Comment

0 Comments

Top Post Ad

Below Post Ad