അണങ്കൂര്‍ (www.evisionnews.in): നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്ത തുരുത്തി ജുമാമസ്ജിദിന് സമീപത്തെ ഗാസ സ്ട്രീറ്റ് റോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാന കാലത്ത് ഭൂമികയ്യേറ്റവും കൊള്ളയും ചര്‍ച്ചാ വിഷയമാകുമ്പോള്‍ തന്റെ തുച്ചമായ സ്ഥലത്തില്‍ നിന്ന് ഒരു പ്രദേശത്തെ നിരവധി വീട്ടുകാര്‍ക്ക് ഗതാഗതയോഗ്യമായ റോഡിന് ആവശ്യമായ സ്ഥലം പ്രതിഫലമില്ലാതെ വിട്ട് നല്‍കി മാതൃക കാണിച്ച ടി.എം.എ തുരുത്തിയുടെ വിശാല മനസ് പൊതുസമൂഹത്തിന് തന്നെ മാതൃകയാണന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ സമീറ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
നഗരസഭ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള റോഡിന് ഗാസ സ്ട്രീറ്റ് എന്ന നാമകരണം ചെയ്തു. റോഡിന് പ്രതിഫലമില്ലാതെ സ്ഥലം വിട്ടുനല്‍കിയ ടി.എം.എ തുരുത്തിക്ക് ഗാസാ സ്ട്രീറ്റ് നിവാസികളുടെ അനുമോദനം അഹമ്മദ് സൂപ്പര്‍ നല്‍കി. റോഡ് കോണ്‍ക്രീറ്റ് ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കിയ മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി.എ മുഹമ്മദ് കുഞ്ഞിക്ക് ടി.യു അബ്ദുല്ല ഹാജി ഉപഹാരം നല്‍കി. പ്രദേശത്ത് വിവിധ തലങ്ങളില്‍ വിജയികളായവരെ അനുമോദിച്ചു. മുഹമ്മദ് ഹാജി, ടി.എച്ച് സൈനുദ്ധീന്‍, ബി.എസ് സലീം, അബ്ദുല്‍ ഖാദര്‍ എഫ്.ടി, ബി. അബ്ദുല്ല, സൈനുദ്ധീന്‍ ടി.എസ്, റഹ്മാന്‍ തുരുത്തി, സിദ്ധിഖ്, റിയാസ്, അബ്ദുല്‍ ഖാദര്‍ ഹാജി, നവാസ് സൂപ്പര്‍, മുനീര്‍ ടി.എസ്, അഫ്‌സല്‍ ടി.യു, കമാലുദ്ധീന്‍, ഷാഫി മുബാഷിര്‍ പ്രസംഗിച്ചു.
Post a Comment
0 Comments